അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ പുറത്ത് നി്ന്നുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്ന് നരേന്ദ്രമോദി.
അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ പരിഗണന നല്‍കുമെന്നും മോദി പറഞ്ഞു. അമൃത്സറില് നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ബാധ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സമ്മേളനം. ഭീതി പരത്തുന്ന രക്തരൂക്ഷിതമായ ഭീകരവാദത്തെ കൂട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. ഭീകരതയ്ക്കെതിരെ പ്രവര്‍ത്തിക്കാതെ നിശബ്ദരായിരിക്കുന്നത് ഭീകരരേയും അവരുടെ നേതാക്കളെയും കരുത്തരാക്കും. അഫ്ഗാനുമായും മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ശക്തമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അഫ്ഗാനിലെ സഹോദരിസഹോദരന്മാരോട് ഇന്ത്യയ്ക്കുള്ളത് നിരുപാധികവും അചഞ്ചലവുമായ ഉത്തരവാദിത്തമാണ്. അഫ്ഗാന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീകരവാദം ഭീഷണിയാണ്. ഭീകരവാദത്തിനെതിരെ മാത്രമല്ല അതിനെ സഹായിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകണം. അഫ്ഗാന്റെ വികസനത്തിനായുള്ള സഹായം വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു.
അഫ്ഗാനുമായി എയര്‍ കാര്‍ഗോ കോര്റിഡോര് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post