വെല്‍ക്കം ഓഫര്‍ 2017 വരെ നീട്ടിയ ജിയോയുടെ ഭീഷണി മറികടക്കാന്‍ ബിഎസ്എന്‍എല്ലും. അണ്‍ലിമിറ്റഡ് 3ജി ഡാറ്റാ ഓഫറാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 498എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ഈ ഓഫറിന് പുറമെ മറ്റു ചില പ്ലാനുകളുടെ ഡാറ്റാ പരിധിയും ഇരട്ടിയായി വര്‍ധിപ്പിച്ചിടുണ്ട്.
1498 രൂപയുടെ പ്ലാനില്‍ 9 ജിബി ഡാറ്റാ നല്‍കിയിരുന്നത് ഇപ്പോള്‍ 18 ജിബിയാക്കി. 2799 രൂപയുടെ 18 ജിബി പ്ലാനില്‍ ഇനി 18 ജിബിയുടെ സ്ഥാനത്ത് 36 ജിബി ലഭിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പുറമെ പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
Discussion about this post