ഡല്‍ഹി: പുതിയ 20 രൂപ 50 രൂപ നോട്ടുകള്‍ ഇറക്കാന്‍ റിസര്‍വ്വ് ബാങ്ക്. പഴയ നോട്ടുകള്‍ പിന്‍വലിക്കാതെയായിരിക്കും പുതിയ നോട്ടുകള്‍ പുറത്തിറക്കുക. ചില്ലറ നോട്ടുകളുടെ വിനിമയം വര്‍ദ്ധിപ്പിച്ച് കള്ളപ്പണ വിനിമയം തടയാന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ്വ് ബാങ്കിന്റെ നീക്കം.
വലിയ നോട്ടുകള്‍ വിപണിയില്‍ തുടരുന്നത് കള്ളപ്പണ ശേഖരത്തിന് വഴിവെക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇത് പ്രകാരം ആയിരം, അഞ്ഞൂറ് നോട്ടുകള്‍ കൂടുതലായി അച്ചടിക്കില്ല. രണ്ടായിരത്തിന്റെ നോട്ടുകളും അധികം പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്കിന് ഉദ്ദേശമില്ല എന്നാണ് സൂചന.
Discussion about this post