ഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത അപകടനില തരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത. ഇന്ന് ഉച്ചയോടെ എയിംസില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം ചെന്നൈയില്‍ എത്തും.
നാല് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തെയാണ് കേന്ദ്രം ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജെ.പി നദ്ദയുമായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും ചര്‍ച്ചകള്‍ നടത്തി. ആശുപത്രി സന്ദര്‍ശിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് എയിംസില്‍ നിന്നുള്ള വിദഗ്ദ്ധ സംഘത്തെ ചെന്നൈയിലേക്ക് അയയ്ക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
വിദേശത്ത് നിന്നും വിദഗ്ദ്ധരെ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തമിഴ്‌നാട്ടിലെ സ്ഥിതി നിയന്ത്രന വിധേയമാണെന്നാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. അര്‍ദ്ധ സൈനിക വിഭാഗത്തിന് എല്ലാവിധത്തിലുള്ള ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് പോലീസും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഗവര്‍ണറുമയും ചീഫ് സെക്രട്ടറിയുമായും ടെലഫോണില്‍ ചര്‍ച്ച നടത്തി.
Discussion about this post