ഡല്‍ഹി: ചികിത്സയ്ക്കിടയിലും സഹായം അഭ്യര്‍ത്ഥിച്ചെത്തുന്നവര്‍ക്ക് താങ്ങാവുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മന്ത്രിയിപ്പോള്‍. ആസ്പത്രിയില്‍ കഴിയുകയാണെങ്കിലും സഹായം അഭ്യര്‍ത്ഥിക്കുന്നവരെ വെറുതെയാക്കാറില്ല മന്ത്രി. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ 20 ദിവസമായി ചികിത്സയിലാണ് മന്ത്രി.
എയിംസിലെ ഗവേഷക ഗീതയാണ് ഇപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് മന്ത്രിയെ സമീപിച്ച. ഓസ്‌ട്രേലിയയില്‍ പോകുന്ന ഗവേഷകക്ക് വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണുള്ളത്. ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്ത ഗവേഷകയോട് നേരിട്ടെത്താന്‍ പറയുകയായിരുന്നു സുഷമ സ്വരാജ്. താനിപ്പോള്‍ എയിംസിലാണെന്നും നേരിട്ടെത്തിയാല്‍ സഹായം നല്‍കാമെന്നും സുഷമാ സ്വരാജ് പറയുന്നു.
ഒരു പേപ്പര്‍ അവതരിപ്പിക്കുന്നതിനായി ഓസ്ട്രേലിയയില്‍ പോകുന്നതിന് വിസ ലഭിക്കാത്ത സാഹചര്യത്തില്‍ എയിംസിലെ പിഎച്ച്ഡി ഗവേഷകയായ ഗീത സിങ് സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. ഡിസംബര്‍ 7ന് ആണ് ഓസ്ട്രേലിയയില്‍ പോകേണ്ടത്. നവംബര്‍ 14ന് വിസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും വിസ ലഭിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഗീതയുടെ ട്വീറ്റ്.
തിങ്കളാഴ്ച തന്നെ ഗീതയ്ക്ക് ഓസ്‌ട്രേലിയയിലേയ്ക്കുള്ള വിസ ലഭ്യമാക്കിയതായി അറിയിച്ചുകൊണ്ട് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു
യി
Discussion about this post