ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണ വാര്‍ത്തയറിഞ്ഞ് തമിഴ്‌നാട്ടില്‍ അഞ്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഹൃദയാഘാതം മൂലം മരിച്ചു.
ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂര്‍ പന്‍രുട്ടി സന്യാസിപേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍ (51), കടലൂര്‍ ജില്ലയിലെ പെണ്ണാടം നെയ്വാസല്‍ തങ്കരാസു (55), ചാമുണ്ടി (61), നത്തം മുന്‍ സെക്രട്ടറി പെരിയ സ്വാമി (65), പാര്‍ട്ടിപ്രവര്‍ത്തകയായ കോയമ്പത്തൂര്‍ എന്‍.ജി.ജി.ഒ കോളനി ഗാന്ധിനഗര്‍ മാരിച്ചാമി ഭാര്യ പണ്ണമ്മാള്‍ (62)എന്നിവരാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
അതേസമയം, എഐഎഡിഎംകെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച് ജീവനൊടുക്കിയിരുന്നു.
Discussion about this post