തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ബാര്‍ ആന്റ് ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ് ഇന്ന് വിജലന്‍സിന് മുന്നില്‍ തെളിവ് നല്‍കും. അന്വേഷണ സംഘത്തലവന് എസ്പി സുകേശന് മുമ്പാകെയാണ് തെളിവ് നല്‍കുന്നത്.പുതിയ തെളിവുകള്‍ കൈമാറുന്നതിനാല്‍ ബിജുരമേശന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.വൈകിട്ട് നാലുമണിക്കാണ് മൊഴി നല്‍കുക. മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.
കെ.എം. മാണിക്ക് 2 കോടി രൂപ കോഴ നല്‍കിയെന്ന അസോസിയേഷന് ഭാരവാഹി അനിമോന്റെ ശബ്ദരേഖയാണ് ബിജു വിജിലന്‍സിന് നല്കുന്ന തെളിവ്. ഈ ശബ്ദരേഖയില്‍ രാജ്കുമാര് ഉണ്ണി ഉള്‍പ്പെടെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ മറ്റ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ബാറുടമകളില്‍ നിന്നുള്ള തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരും.
വിജിലന്‍സ് എ.ഡി.ജിപി ജേക്കബ് തോമസിനെ കള്ളക്കേസില്‍ കുടുക്കാന്‍ മാണിയുടെ ഓഫിസില്‍ ഗൂഡാലോചന നടക്കുന്നുവെന്നും ബിജു ആരോപിച്ചു. ഇരുപത് കോടി രൂപ കോഴ നല്‍കിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും ആവശ്യം വരുമ്പോള്‍ പുറത്ത് വിടും. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞു
Discussion about this post