കൊല്ലം : അമിതമായി പൊറോട്ട കഴിച്ചതിനെത്തുടർന്ന് 5 പശുക്കൾ ചത്തു. കൊല്ലം വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ 5 പശുക്കളാണ് ചത്തത്. പൊറോട്ട, ചക്ക എന്നിവ അമിതമായി ഉൾപ്പെടുത്തിയ തീറ്റ നൽകിയതാണ് പശുക്കളുടെ മരണത്തിന് കാരണമായതെന്നാണ് വെറ്റിനറി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായത്.
ശനിയാഴ്ച വൈകിട്ട് മുതൽ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കൾ കുഴഞ്ഞു വീഴാൻ ആരംഭിക്കുകയായിരുന്നു. തുടർന്ന് ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ഓഫീസർ ആയ ഡോ. ഡി ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ വെറ്റിനറി സർജന്മാരുടെ എമർജൻസി റെസ്പോൺസ് ടീം എത്തി പരിശോധന നടത്തി. തുടർന്നാണ് തീറ്റയിലെ പ്രശ്നമാണ് പശുക്കളുടെ കുഴഞ്ഞു വീഴലിലേക്കും മരണത്തിലേക്കും നയിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് മന്ത്രി ജെ ചിഞ്ചുറാണി ഹസ്ബുള്ളയുടെ ഫാം സന്ദർശിച്ചു. പശുക്കളുടെ തീറ്റയെ കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. പശുക്കളെ നഷ്ടപ്പെട്ട കർഷകനെ നഷ്ടപരിഹാരത്തിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
Discussion about this post