മുംബൈ: ബിജെപി കേന്ദ്ര നേതൃത്വത്തിനും ഒപ്പം ശിവസേനയ്ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഞാന്‍ ശക്തനായ മുഖ്യമന്ത്രിയാണ്. മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങളുണ്ടാകുന്നത് ഡല്‍ഹിയില്‍ നിന്നല്ല തന്റെ സര്‍ക്കാരാണെന്നാണ് ഫട്നാവിസ് പറഞ്ഞത്. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോളായിരുന്നു ഫട്്നാവിസിന്റെ പ്രസ്താവന.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഫട്നാവിസിന്റെ പ്രസ്താവന.
Discussion about this post