ബാഗ്ദാദ്: ഇറാക്കിലെ ഐഎസ് അധീന മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ 60 ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. അല്‍ ക്വയിം പ്രദേശത്താണ് വ്യോമാക്രമണമുണ്ടായത്. ആക്രമണം നടത്തിയത് ആരെന്നു വ്യക്തമല്ല. അതേസമയം, ഇറാക്ക് വ്യോമസേനയുടെ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഐഎസുമായി ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഐഎസ് ഭീകരരുടെ പ്രധാനതാവളത്തിനുനേരെ നടന്ന വ്യോമാക്രമണം ലക്ഷ്യംതെറ്റി ജനവാസമേഖലയിലാണ് പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ 19 കുട്ടികള്‍ക്കും 12 സ്ത്രീകള്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അമഖ് പുറത്തുവിടുകയും ചെയ്തു. അതേസമയം, ഇറാക്ക് സൈന്യം ഇതു സംബന്ധിച്ച വിവരത്തോട് പ്രതികരിച്ചിട്ടില്ല.
Discussion about this post