ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നു. ഡിസംബര്‍ അഞ്ചിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജയലളിത മരിച്ചിരിക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അവരുടെ മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്ത ശേഷമാണ് പുറത്തേക്ക് കൊണ്ടു വന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജയലളിതയുടെ മുഖത്ത് നാല് പാടുകള്‍ കണ്ടതാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്. ഇത് എംബാം ചെയ്തതിന്റെ സൂചനയാണെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. വയറ്റിനുള്ളിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. തുടര്‍ന്ന് ശരീരത്തില്‍ മുറിവുണ്ടാക്കിയ ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്ക്കുന്നു. ഇത് സ്‌ക്രുവിന് സമാനമായി പുറത്ത് കാണാം. ജയയുടെ മുഖത്തെ പാട് ട്രോകാര്‍ ബട്ടണ് സമാനമെന്നാണ് ആരോപണം. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അവരുടെ ചിത്രങ്ങളോ ഒന്നും പുറത്ത് വരാത്തതും സംശയം ബലപ്പെടുത്തുന്നു.
ആശുപത്രിയില്‍ ജയയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങളിലും പൂര്‍ണമായും രഹസ്യാത്മകത പാലിച്ചിരുന്നു. ശശികലയ്ക്കും ജയയുമായി ഏറ്റവും അടുത്ത ഏതാനും ചിലര്‍ക്കും മാത്രമാണ് ആശുപത്രി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ജയയുടെ വളര്‍ത്ത് മകന്‍ സുധാകരനെയും അവരുടെ സഹോദര പുത്രി ദീപയെയും പോലും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
Discussion about this post