പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ അസ്വസ്ഥനായി രാജി വെക്കാന്‍ തോന്നുന്നുവെന്ന് എല്‍.കെ അദ്വാനി പറഞ്ഞുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഇദ്രിസ് അലി. സഭ ഇന്നും ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞതോടെ അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നുവെന്നും ഇദ്രിസ് പറയുന്നു.
രാജിവെക്കാന്‍ തോന്നുന്നുവെന്നും വാജ്പേയ് ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹവും സഭയിലെ കാര്യങ്ങളില്‍ ഇപ്പോള്‍ അസ്വസ്ഥതപ്പെടുമായിരുന്നുവെന്നുമാണ് അദ്വാനി പറഞ്ഞതായും ഇദ്രിസ് അലി വ്യക്തമാക്കി്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണോ രാജിയെക്കുറിച്ച് ആലോചിച്ചതെന്ന് തിരക്കിയപ്പോള്‍ തന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലെന്നും പാര്‍ലമെന്റിന്റെ ആരോഗ്യാവസ്ഥ മോശമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും ഇദ്രിസ് അലി പറഞ്ഞു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട സഭ നടപടികള്‍ ഇന്നും തടസ്സപ്പെട്ടിരുന്നു.
Discussion about this post