റായ്പുര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ ഏറ്റുമുട്ടലില്‍ രണ്ട് നക്സല്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. പോലീസ് എട്ടു ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്നയാളാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഏറ്റുമുട്ടലില്‍ എട്ടു നക്സലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാവോയിസ്റ്റ് ഡിവിഷണല്‍ കമാന്‍ഡര്‍ ജഗത് (40), ബാദ്രു (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച ബിജാപുരിലെ ബേഡ് കാകലൂരിലായിരുന്നു മാവോയിസ്റ്റ് വിരുദ്ധ സേനയും നക്സലുകളും ഏറ്റുമുട്ടിയത്.
Discussion about this post