ഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനായി ചേര്‍ന്ന രാജ്യ സഭ പിരിഞ്ഞു. 20 ദിവസത്തെ ശൈത്യകാല സമ്മേളനം തുടര്‍ച്ചയായ സഭാ സ്തംഭനത്തിലൂടെയും നിരന്തര ബഹളത്തിലൂടെയുമാണ് കടന്നുപോയതെന്ന് രാജ്യസഭ ചെയര്മാന് ഹാമിദ് അന്‍സാരി പറഞ്ഞു. ചരമ കുറിപ്പുകള്‍ വായിക്കുമ്പോള്‍ മാത്രമാണ് സഭ ശാന്തമായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുദ്രാവാക്യം വിളിച്ച് സഭ സ്തംഭിക്കുന്നവര്ക്കെതിരെയുള്ള നിയമനടപടി സ്ഥിരമായി അവഗണിക്കുകയാണുണ്ടയത്. നിര്‍ബന്ധമായും പാലിക്കേണ്ട പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ പോലും പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയാണുണ്ടായത്. ഇത് പൊതുജന താല്പര്യമുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാനും ചോദ്യമുന്നയിക്കുമാനും ഉത്തരവാദിത്വമുണ്ടെന്ന അംഗങ്ങളുടെ അവകാശമാണ് ഇല്ലാതാക്കിയതെന്നും ഹാമിദ് അന്‍സാരി പറഞ്ഞു. ഭിന്നാഭിപ്രായ പ്രകടനം, സഭ തടസ്സപ്പെടുത്തല്‍, പ്രക്ഷോഭം എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സ്വചിന്തകള്‍ സഭാംഗങ്ങള്‍ പരിശോധിക്കണമെന്നും ഹാമിദ് അന്‍സാരി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും രാജ്യസഭയില്‍ എത്തിയിരുന്നു. ചോദ്യോത്തര വേളക്കു ശേഷം പ്രതിപക്ഷ ബഹളത്തില്‍ ലോകസഭ 12 മണിവരെ നിര്‍ത്തിവെക്കുകയും പിന്നീട് പുന:രാരംഭിക്കുകയുംചെയ്തു.
Discussion about this post