ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് ബോളിവുഡ് സൂപ്പര്‍ താരം ആമീര്‍ ഖാന്‍ രംഗത്തെത്തി. നോട്ട് അസാധുവാക്കല്‍ തന്നെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നു പറഞ്ഞ ആമീര്‍, തന്റെ കൈവശം കള്ളപ്പണം ഇല്ലെന്നും വ്യക്തമാക്കി. വരുമാനത്തിനു അനുസരിച്ചുള്ള നികുതി താന്‍ അടയ്ക്കാറുണ്ടെന്നും ആമീര്‍ പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡും ചെക്കും ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുന്നത്. അതിനാല്‍ കറന്‍സി ക്ഷാമം തന്നെ വലച്ചതേയില്ല-ആമീര്‍ പറഞ്ഞു. രാജ്യത്തെ ഒട്ടനവധി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തനിക്കറിയാമെന്നു പറഞ്ഞ താരം പക്ഷേ, പ്രധാനമന്ത്രിയെ പ്രശംസിക്കാനും മറന്നില്ല.
നമ്മുടെ പ്രധാനമന്ത്രി സുപ്രധാനവും ധീരവുമായ ഒരു നടപടിയാണ് എടുത്തിരിക്കുന്നത് എന്നും അസാധുവാക്കലിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും എന്നും പറഞ്ഞ ആമീര്‍, ബുദ്ധിമുട്ടുകള്‍ സഹിച്ചും സര്‍ക്കാര്‍ തീരുമാനത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു.
Discussion about this post