ഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക ഇളവുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 1961-ലെ ആദായ നികുതി വകുപ്പ 13എ സെക്ഷന്‍ പ്രകാരം നിലവിലെ ഇളവ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുമെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് അദിയ പറഞ്ഞിരുന്നു.
അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ച് സംഭവാനകള്‍ വാങ്ങുന്നതിലും നിരോധനമുണ്ട്. അത്തരത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി ചെയ്താല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ജെയ്റ്റ്ലി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ മാസം 30 വരെ കൈവശമുള്ള പഴയ കറന്‍സികള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഇവരും വരുമാനത്തിന്റെ ഉറവിടം കാണിക്കേണ്ടി വരുമെന്നും ധനമന്ത്രി അറിയിച്ചു. ആദായ വകുപ്പ് നികുതി പ്രകാരം 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ ചെക്ക് മുഖാന്തരം വാങ്ങുകയും സംഭാവന ചെയ്യുന്ന വ്യക്തിയുടെ പൂര്‍ണ വിവരങ്ങളും രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇവ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയും ചെയ്യണം
പാര്‍ട്ടിഫണ്ട് ബാങ്കില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച് ഇളവുകളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് പരിശോധനയ്ക്കുള്ള അധികാരം ഉണ്ടെന്ന വ്യക്തമാക്കിയത്.
Discussion about this post