ബംഗളൂരു: ബംഗളൂരുവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ആര്‍ബിഐ ബംഗളൂരു സീനിയര്‍ സെപ്ഷ്യല്‍ അസിസറ്റന്റ സദാന്ദ നായിക്, സെപ്ഷ്യല്‍ അസിസ്റ്റന്റ എ.കെ കാവിന് എന്നിവരാണ് അറസ്റ്റിലായത്. 1.99 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അഴിമതി വിരുദ്ധ നിയമവും വഞ്ചനാ കുറ്റവും ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇതു രണ്ടാം തവണയാണ് ബംഗളൂരുവില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുന്നത്. പ്രതികളെ ബംഗളൂരു കോടതി നാലു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
Discussion about this post