കോഴിക്കോട്: 55ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം പോരാട്ടത്തില്‍ . 554 പോയിന്റുമായി പാലക്കാടാണ് ഒന്നാമത്. 553 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. 544 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും 543 പോയിന്റുമായി കണ്ണൂര്‍ നാലാം സ്ഥാനത്തുമാണ്.
കലോല്‍സവം അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോള്‍ വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് പുതിയ ചരിത്രം രചിക്കുകയാണ് കോഴിക്കോട്. അവധിദിനമായതിനാല്‍ കലോല്‍സവവേദികളിലെല്ലാം കഴിഞ്ഞദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം അപ്പീലുകളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തം, ഹയര്‍സെക്കന്‍ഡറി വിഭാഗം സംഘനൃത്തം എന്നിവയാണ് ഇന്നത്തെ പ്രധാന മത്സരങ്ങള്‍.
Discussion about this post