കണ്ണൂര്‍: കശ്മീരിലെ പാംപോര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാനോട് സംസ്ഥാനത്തിന്റെ അനാദരവ്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. മുംബൈയില്‍ നിന്നും കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ ജനപ്രതിനിധികളാരും എത്തിയില്ല.
എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോകവെ കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ മുപ്പത്തിയഞ്ച് മിനിട്ട് ആംബുലന്‍സ് പിടിച്ചിട്ടും സൈനികന്റെ മൃതദേഹത്തെ അവഹേളിച്ചു.
കശ്മീരിലെ പാംപോറില്‍ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട സൈനികന്റെ മൃതദേഹം കേരളത്തില്‍ എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ ഒരു ജനപ്രതിനിധി പോലും എത്തിയില്ല. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ രാവിലെ ഒമ്പതരയോടെയാണ് സൈനികന്റെ മൃതദേഹം വഹിച്ച വിമാനം മുംബൈയില്‍ നിന്നും എത്തിയത്. എന്നാല്‍ ജില്ലാ കളക്ടറും സ്ഥലം എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുമെന്ന് യുവമോര്‍ച്ച അറിയിച്ചു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങി. ഇതിനിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂരിലേക്ക് പോകവെ രാമനാട്ടുകര ബൈപ്പാസില്‍ 35 മിനിറ്റോളം മൃതദേഹം അടങ്ങിയ ആംബുലന്‍സ് പിടിച്ചിട്ടതും വിവാദമായി. സ്ഥലം എംഎല്‍എയോ മന്ത്രിയോ ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്താത്തതില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
Discussion about this post