നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടന്ന് നാല് ദിവസത്തിനുള്ളില്‍ രാജ്യത്തെ വിവിധ ജില്ല സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി ലഭിച്ചത് 9000 കോടി. രൂപ.കാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നവംബര്‍ പത്ത് മുതല്‍ 15വരെ തിയതികളിലാണ് ഇത്തരം നിക്ഷേപങ്ങള്‍ ഒഴുകിയെത്തിയത്.
ജില്ല സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ കേരളവും പിന്നിലല്ല. 1800 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ നടന്നത്. കേരളത്തിലെ നിക്ഷേപകണക്കുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് ധനകാര്യ രംഗത്തുള്ളവര്‍ പറയുന്നു. കാര്‍ഷിക രംഗം അത്രയൊന്നും സജീവമല്ലാത്ത കേരളത്തില്‍ വലിയ നിക്ഷേപം നടന്നത് അധികൃതരുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. കൃഷിക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ തുറന്ന് രാഷ്ട്രീയക്കാര്‍ നടത്തുന്ന പല തട്ടിപ്പുകളും പുറത്ത് വന്നിട്ടുണ്ടെന്ന് നബാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.ജി കര്‍മാകര്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യത പരിഗണിച്ച് ജില്ല സഹകരണ ബാങ്കുകള്‍ പഴയ നോട്ടുകളിലുള്ള നിക്ഷേപം സ്വീകരിക്കുന്നത് ആര്‍ബിഐ വിലക്കിയിരുന്നു. സഹകരണ ബാങ്കുകള്‍ വഴി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം നടന്നുവെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post