തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ചിലവഴിച്ചത് ലക്ഷങ്ങള്‍. നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചു.
ഏറ്റവും കൂടുതല്‍ തവണ വിദേശ യാത്ര നടത്തിയ മന്ത്രി വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടിയാണ്. 21 തവണ കുഞ്ഞാലികുട്ടി വിദേശത്ത് പോയി.
രണ്ടാം സ്ഥാനത്തും മുസ്ലിംലീഗ് മന്ത്രിയാണ്. എം.കെ മുനീര്‍. 19 തവണ മുനീര്‍ വിദേശ യാത്ര നടത്തി.
മന്ത്രി ഷിബുബേബി ജോണ്‍! 17 കെ.സി. ജോസഫ്14 എ.പി. അനില്‍കുമാര്‍ 14, കെ.പി. മോഹനന്‍ 13 അടൂര്‍ പ്രകാശ്10 , പി.കെ. അബ്ദുറബ്ബ് 9, തിരുവഞ്ചൂര്‍ 9. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 5 തവണ എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വിദേശരാജ്യ സന്ദര്‍ശനത്തിന്റെ കണക്കുകള്‍.
മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ മാത്രമാണ് വിദേശയാത്രനടത്താതിരുന്ന ഏകയൂഡിഎഫ് മന്ത്രി.
എംഎല്‍എമാരായ എം ചന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. അതേസമയം ഓരോരുത്തരും എത്ര ലക്ഷം രൂപ വീതം ചിലവഴിച്ചുവെന്ന കണക്കുകള്‍ ലഭ്യമല്ല.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ്ക്കായി ഖജനാവില്‍ നിന്നു 40,33,627 രൂപ ചെലവായെന്നു കെ.എം. മാണി അറിയിച്ചു. ഷിബു ബേബി ജോണാണു വിദേശയാത്രയ്ക്കായി ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് – 9,92,901 രൂപ. 7,03,299 രൂപ ചെലവഴിച്ച മന്ത്രി പി.ജെ. ജോസഫ് തൊട്ടുപിന്നില്‍. മന്ത്രിമാരുടെ യാത്രാ ടിക്കറ്റ് ചാര്‍ജ് മാത്രമാണിത്.
Discussion about this post