150 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ബ്രിട്ടനെ പിന്തള്ളി മുന്നോട്ട് കുതിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനില്‍ സമീപകാലത്ത് ബ്രക്സിറ്റു(BREXIT) മായുണ്ടായ പ്രശ്നങ്ങളും, ഇന്ത്യയിലെ ത്വരിതഗതിയിലെ സാമ്പത്തിക വളര്‍ച്ചയുമാണ് 150 വര്‍ഷക്കാലം ഇന്ത്യയുടെ അധിനിവേശ പ്രഭുക്കന്മാരായ ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
് കഴിഞ്ഞ 25 വര്‍ഷത്തില്‍ ഇന്ത്യയിലുണ്ടായ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പൗണ്ടിനുണ്ടായ തുടര്‍ച്ചയായ വിലയിടിവുമാണെന്നാണ് ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കിയതെന്ന് ബോര്‍ബ്സ് മാഗസിന് പറയുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 20% മാണ് പൗണ്ടിന് വിലയിടിഞ്ഞത്.
2020 ഓടു കൂടി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തീക ശക്തിയാകുമെന്ന് ആഗോള സാമ്പത്തിക വിശകലന വിദഗ്ദസ്ഥാപനമായ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (CEBR) 2011 ഡിസംബറില്‍ത്തന്നെ പ്രവചിച്ചിരുന്നു എന്നാല്‍ അവരെക്കൂടി അത്ഭുതപരതന്ത്രരാക്കിക്കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യയുടെ പ്രതിവര്‍ഷ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6%- മുതല്‍ 8% വരെയാണെങ്കില്‍ ബ്രിട്ടന്റേത് കേവലം 1% – മുതല്‍ 2% വരെയാണ്. ലോക സാമ്പത്തിക രംഗത്തെ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ബ്രിട്ടന് സമ്പദ് വ്യവസ്ഥയെ ബഹുദൂരം പിന്നിലാക്കി മുന്നോട്ടു കുതിക്കുമെന്നാണ്.
‘ ജിഡിപിയില്‍ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ഇപ്പോള്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സാമ്പത്തീക വളര്‍ച്ചയുടെ കാര്യത്തില്‍ യു എസ് എ, ചൈന, ജപ്പാന്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നു മുതല്‍ നാലുവരെ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ ഇന്ത്യ സാമ്പത്തീക വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്ന പ്രചരണം നടക്കുന്നതിനിടെയാണ് ഹോര്ബസ് മാഗസിനില്‍ ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ചയെ പ്രകീര്‍ത്തിക്കുന്ന ലേഖനം പുറത്ത് വന്നത്. ഉത്പാദന വ്യാപാരം രംഗത്ത് ഇന്ത്യ വലിയ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുകയാണെന്ന് വിവിധ സാമ്പത്തീക ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകളില്‍ വ്യക്തമായിരുന്നു.
Discussion about this post