തിരുവനന്തപുരം; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി വിരമിച്ച് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിയായ ഹനീഫയെ നിയമിച്ചത് ആരും വിവാദമാക്കത്തതിനെ വിമര്‍ശിച്ച് മാധ്യമനിരീക്ഷകനും എഴുത്തുകാരനുമായ അഡ്വക്കറ്റ് എ ജയശങ്കര്‍. അഞ്ച് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ടെറ്റാനിയം കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ഹനീഫ. ഈ ഉത്തരവ് പിന്നീട് റദ്ദാക്കിയിരുന്നു. അങ്ങനെ ഒരാളെ ഇടത് സര്‍ക്കാര്‍ ന്യൂനപക്ഷ ചെയര്‍മാന്‍ പദവിയില്‍ പിണറായി വിജയന്‍ അവരോധിച്ചതില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പോലും പരാതിയില്ലെന്ന് ജയശങ്കര്‍ വിമര്‍ശിക്കുന്നു.
‘പക്ഷെ ഈ നിയമനത്തെ ചൊല്ലി ഒരു വിവാദവും ഇല്ല.
ഉമ്മന്‍ ചാണ്ടിക്ക് പരാതിയില്ല,
ഹനീഫ മാര്‍ക്‌സിസ്റ്റുകാരനാണെന്നു പറഞ്ഞു സുപ്രീം കോടതിയിലേക്ക് പരാതി അയച്ച പി.സി.ജോര്‍ജ്ജിനും ആക്ഷേപമില്ല.
അമ്മായി പൊട്ടിച്ചാല്‍ മണ്‍കുടം, മരുമകള്‍ പൊട്ടിച്ചാല്‍ പൊന്‍കുടം’.-എന്നിങ്ങനെയാണ് ജയശങ്കറിന്റെ വാക്കുകള്‍.കള്ള സത്യവാങ്മൂലക്കേസില്‍ കരുണാകരനെ വെറുതെ വിട്ട കെ.എന്‍ നാരായണമേനോനെ പിഎസ് എസി ചെയര്‍മാനായി നിയമിച്ചത് വിവാദമായ സംഭവം അനുസ്മരിച്ചു കൊണ്ടാണ് ജയശങ്കറിന്റെ വിമര്‍ശനം. അന്ന് വിവാദത്തെ തുടര്‍ന്ന് നാരായണ മേനോന്‍ രാജിവച്ചിരുന്നു. എന്നാല്‍ ഈ നിയമനത്തെ ചൊല്ലി ഒരു വിവാദവുമില്ലെന്നും ജയശങ്കര്‍ വിമര്‍ശിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ഡിസംബര്‍ 23 കെ.കരുണാകരന്‍ അനുസ്മരണദിനം.
1982 മെയ് മാസത്തില്‍ ഇടക്കാലതെരഞ്ഞെടുപ്പു ജയിച് അധികാരത്തില്‍ എത്തിയ കരുണാകരന്‍ പി.എസ്.സി.മെമ്പറായി കെ.എന്‍.നാരയണമേനോനെ
നിയമിച്ചു.
1978 ല്‍ വിഖ്യാതമായ കള്ളസത്യവാങ്മൂലകേസില്‍ കരുണാകരന്‍ വെറുതെവിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായിരുന്നു നാരായണമേനോന്‍.
(തെളിവില്ലാത്തതുകൊണ്ടാണ് വെറുതെവിട്ടത്.
അതിനെതിരെ ആരും അപ്പീലിന് പോയില്ല) എന്നിട്ടും ആ നിയമനം വലിയ വിവാദമായി.
മേനോന്‍രാജിവെച്ചുപോയി.
2016 മെയ് മാസം പൊതുതിരഞ്ഞെടുപ്പ് ജയിച് അധികാരത്തില്‍ വന്ന പിണറായി വിജയന്‍ പി.കെ.ഹനീഫയെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
ചെയര്‍മാനായി നിയമിച്ചു. അഞ്ചുകൊല്ലം മുന്‍പ് ടൈറ്റാനിയം അഴിമതികേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിയാണ് ഹനീഫ. (ആ ഉത്തരവ് പിന്നീട്
ഹൈക്കോടതി റദ്ദാക്കി).
പക്ഷെ ഈ നിയമനത്തെ ചൊല്ലി ഒരു വിവാദവും ഇല്ല.
ഉമ്മന്‍ ചാണ്ടിക്ക് പരാതിയില്ല,
ഹനീഫ മാര്‍ക്‌സിസ്റ്റുകാരനാണെന്നു പറഞ്ഞു സുപ്രീം കോടതിയിലേക്ക് പരാതി അയച്ച പി.സി.ജോര്‍ജ്ജിനും ആക്ഷേപമില്ല.
അമ്മായി പൊട്ടിച്ചാല്‍ മണ്‍കുടം, മരുമകള്‍ പൊട്ടിച്ചാല്‍ പൊന്‍കുടം.
ലീഡറേ മാപ്പ്…
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1040850239378035/?type=3&theater” bottom=”30″]
Discussion about this post