തിരുവനന്തപുരം : നാളെ ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി കെ.എം മാണി നിയമസഭാ വളപ്പില്‍ തങ്ങിയേക്കുമെന്ന് സൂചന.നിയമസഭാവളപ്പിലെ ഡെപ്യൂട്ടി സ്പീക്കറുടെ വസതിയില്‍ തങ്ങാനാണ് തീരുമാനം.എംഎല്‍എ ഹോസ്റ്റലില്‍ നിന്നും ജാഥയായി പോകാമെന്നും നിര്‍ദേശമുണ്ട്. ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഉപരോധത്തെ നേരിടാനാണ് ഈ നിര്‍ദേശങ്ങള്‍.
ബജറ്റ് അവതരണ ദിനമായ നാളെ ഇടതുമുന്നണിയും , യുവമോര്‍ച്ചയും നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷം ഒഴിവാക്കി ഭരണപക്ഷം ബദല്‍ മാര്‍ഗങ്ങളാണ് നോക്കുന്നത്. ഇന്ന് രാത്രി മുതല്‍ നിയമസഭ വളയാനുള്ള പദ്ധതികള്‍ പ്രതിപക്ഷം ആസൂത്രണം ചെയ്തിട്ടുണ്ട്.
Discussion about this post