തിരുവനന്തപുരം: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും തമ്മിലുള്ള ഫേസ്ബുക്ക് പോര് തുടരുന്നു. സുരേന്ദ്രന് ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ താന്‍ മറുപടി നല്കാമെന്നറിയിച്ചുകൊണ്ടുള്ള തോമസ് ഐസക്കിന്റെ പോസ്റ്റിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കെ.സുരേന്ദ്രനിപ്പോള്.
പരസ്യ സംവാദത്തിനായുള്ള തോമസ് ഐസകിന്റെ വെല്ലുവിളി താന്‍ സ്വീകരിക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും കെ സുരേന്ദ്രന് രംഗത്തെത്തിയത്.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കേരളത്തില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് തടസപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കൊപ്പം തോമസ് ഐസകിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഇത്തവണ സുരേന്ദ്രന് ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്.
സംഘികളെ പഠിപ്പിക്കാന്‍ തോമസ് ഐസക്ക് വല്ലാതെ കഷ്ടപ്പെടണമെന്നില്ല എന്ന് പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ജനങ്ങളെ ഇനി എത്ര ദിവസം കൂടി കബളിപ്പിക്കാനാകുമെന്നും ധനമന്ത്രിയോട് ചോദിക്കുന്നു. പൊതു തെരഞ്ഞെടുപ്പുകള്‍ക്ക് പ്രായം ചെന്ന വോട്ടര്‍മാരെ കസേരയില്‍ എടുത്ത് കൊണ്ട് പോകുന്നത് പോലെ പാവപ്പെട്ട പെന്‍ഷന്‍കാരെ ട്രഷറിയിലേക്കും ബാങ്കിലേക്കും ഓടിച്ചയാളല്ലേ തോമസ് ഐസക് എന്നും സുരേന്ദ്രന് ചോദിക്കുന്നു.
ജീവനക്കാരും പെന്‍ഷന്‍കാരും എടുക്കാന്‍ 600 കോടി രൂപ ഇനിയും ബാക്കിയുണ്ടെന്നാണ് ഇപ്പോള്‍ തോമസ് ഐസക് പറയുന്നത്. പിന്നെങ്ങനെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മോദിയുടെ തലയില്‍ കെട്ടിവെയ്ക്കാനാകുമെന്നും സുരേന്ദ്രന് ചോദിക്കുന്നു.
സംഭരിച്ച നെല്ലിനും നാളികേരത്തിനും പണം കൊടുക്കാതെ ആറുമാസമായി. ഒന്നര മാസമായി റേഷന്‍ അരി കിട്ടാനില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. കള്ളപ്പണം ഭൂമിയിലാണ് കൂടുതല്‍ നിക്ഷേപിക്കുന്നത് എന്ന് പറയുന്ന തോമസ് ഐസക് രണ്ടുവട്ടം ധനമന്ത്രിയായിട്ടും അതിനെതിരെ എന്ത് നടപടിയെടുത്തു? പോസ്റ്റില്‍ സുരേന്ദ്രന് ചോദിക്കുന്നു.
കോട്ടക്കലില്‍ കിടന്ന് മോദിയ്ക്കെതിരെ പുസ്തകമെഴുതിയാല്‍ സമ്പദ് ഘടന നന്നാവില്ലെന്ന് പറഞ്ഞ സുരേന്ദ്രന്, അതിന് വേണ്ടി അധ്വാനിക്കണമെന്നും ഉപദേശിക്കുന്നു. ആകാശവാണി പോലെ ഏകപക്ഷയമായി പറഞ്ഞു കൊണ്ടിരിക്കാന് വലിയ മിടുക്ക് വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
[fb_pe url=”https://www.facebook.com/KSurendranOfficial/posts/1218602751557692″ bottom=”30″]
Discussion about this post