ദുലാഘട്ട് കലാപം സംബന്ധിച്ച് ഞെട്ടിക്കുന്ന തരത്തിലുള്ള പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വാര്‍ത്ത ദേശീയ ശ്രദ്ധയിലെത്തിച്ച ഇന്ത്യ ടുഡേ റിപ്പോര്‍ട്ടറോടായിരുന്നു മമതയുടെ പ്രതികരണം. അവിടെ ഒന്നും സംഭവച്ചിട്ടില്ല, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ നാണമില്ലേ എന്നായിരുന്നും ബംഗാള്‍ മുഖ്യമന്ത്രിയുടെ മറുപടി.
ദുലാഘട്ടിലെ സംഭവങ്ങളെ ഗൗരവമായി കാണുന്നുണ്ടോ എന്നായിരുന്നു ഇന്ത്യ ടുഡേ റിപ്പോര്‍ട്ടറുടെ ചോദ്യം. വളരെ നിസ്സാരമായ മറുപടിയോടെ പുഞ്ചിരിച്ചു കൊണ്ട് ചോദ്യത്തെ നിസ്സാരവത്ക്കരിക്കുകയായിരുന്നു മമത ബാനര്‍ജി. ആരും അവിടെ ഒന്നും ചെയ്തിട്ടില്ല. അവിടെ ഒന്നും സംഭവിച്ചിട്ടുമില്ല, എന്തെങ്കിലും സംഭവിച്ചാലല്ലേ പരിഗണിക്കേണ്ടതുള്ളു എന്നായിരുന്നു അവരുടെ മറുപടി.
വീഡിയോ-
Dhulagarh violence: @mamataofficial in denial mode, politics over violence continues
Watch #IndiaFirst bulletin here https://t.co/IzwuiJm6LX pic.twitter.com/aGJvmzqpwt— IndiaToday (@IndiaToday) December 28, 2016
കൊല്‍ക്കത്തയിലെ ഹൗറ ജില്ലയിലെ ദുലാഘട്ടില്‍ 15 ദിവസമായി സാമുദായിക സംഘര്‍ഷം തുടരുകയാണ്. ഒരു വിഭാഗത്തില്‍ പെടുന്ന ആളുകളുടെ വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. നിരവധി പേര് പലായനം ചെയ്തു. പാക്കിസ്ഥാന് സിന്ദാബാദ്, ഹിന്ദുക്കളെ ഉന്മൂലനം ചെയ്യും എന്നി മുദ്രാവാക്യങ്ങളുമായി അവിടെ കലാപകാരികള്‍ അഴിഞ്ഞാടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടെ ആണ് കലാപം നടന്നിട്ടേയില്ല എന്ന മട്ടിലുള്ള മമത ബാനര്‍ജിയുടെ പ്രതികരണം. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും ഒരു മന്ത്രി പോലും സ്ഥവം സന്ദര്‍ശിച്ചിട്ടില്ല. സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാക്കളെ പോലിസ് തടയുകയാണ്. നാട്ടുകാര്‍ പറയുന്നു. നമ്പി ദിന റാലിയുമായിബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആയുധധാരികളായ സംഘം വാഹനങ്ങളില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു. പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പേടിച്ച് കഴിയുകയാണ്.
Discussion about this post