തിരുവനന്തപുരം : ബജറ്റ് അവതരണ ദിനമായ നാളെ ധനമന്ത്രി കെ.എം മാണിക്കൊപ്പം നിയമസഭാ വളപ്പില്‍ തങ്ങുമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍.നിയമസഭാഹാളില്‍ മാണി പ്രവേശിക്കാതിരിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.നിയമസഭാ ഹാളിന്റെ അഞ്ച് കവാടങ്ങളും പ്രതിപക്ഷം തടയും . അതേസമയം പ്രതിപക്ഷത്തിന്റെ നീക്കമറിഞ്ഞ മാണി നാളെ നിയമസഭാ വളപ്പില്‍ തങ്ങില്ലെന്ന് അറിയിച്ചു. തന്റെ ഔദ്യോഗിക വസതിയില്‍ നിന്നായിരിക്കും ബജറ്റ് അവതരിപ്പിക്കാനെത്തുന്നത്.
ബജറ്റ് അവതരണത്തില്‍ നിന്നും മന്ത്രി കെ.എം മാണിയെ തടയുകയാണ് പ്രതിപക്ഷത്തിന്റെ നീക്കം . നേരത്തെ സഭാ വളപ്പില്‍ മാണി തങ്ങുമെന്നായിരുന്നു സൂചന. നേരത്തെ നിശ്ചയിച്ചതു പോലെ രാത്രി തന്നെ നിയമസഭ വളയാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.പാളയം ,യുദ്ധസ്മാരകം എന്നിവിടങ്ങളില്‍ നിയമസഭയിലേയ്ക്കുള്ള വഴി ഉപരോധിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. എല്ലാ റോഡുകളും തടയുമെന്ന് യുവമോര്‍ച്ചയും അറിയിച്ചിട്ടുണ്ട്.
Discussion about this post