ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മറിച്ച് മികച്ച നേട്ടങ്ങളാണ് സാമ്പത്തിക രംഗത്ത് ഉണ്ടായതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് അസാധുവാക്കലിനു ശേഷം 50 ദവസം തികയുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമായാണ് നടക്കുന്നത്. അസാധുവാക്കലിന്റെ പേരില്‍ ഒരു അസ്വസ്ഥത പോലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആവശ്യത്തിന് നോട്ടുകള്‍ ആര്‍.ബി.ഐയുടെ കയ്യിലുണ്ട്. നിരോധനത്തിന് ശേഷം നികുതി വരുമാനത്തില്‍ 13.6 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ബാങ്കുകള്‍ക്ക് വായ്പാശേഷി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു.
Discussion about this post