ഡല്‍ഹി : ജമ്മു -കശ്മീര്‍ സര്‍ക്കാര്‍ മോചിപ്പിച്ച വിഘടനവാദി നേതാവ് മസറത് ആലം ഭട്ടിനെ നിരീക്ഷിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍. ഇയാള്‍ക്കെതിരെയുള്ള 27 കേസുകളില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
പൊതുസുരക്ഷാ വകുപ്പ് പ്രകാരമുള്ള കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ഭരണകാലത്താണ് മസറത് ആലത്തിനെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചെന്നും ആഭ്യന്തരമന്ത്രി ഇരുസഭകളേയും അറിയിച്ചു.
Discussion about this post