തിരുവനന്തപുരം: 2016-ലെ തോട്ടണ്ടി ഇറക്കുമതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ സ്ഥിരം വിജിലന്‍സ് സംവിധാനം വേണമെന്ന ആവശ്യവും വിലിജന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ തോട്ടണ്ടി ഇറക്കുമതിയില്‍ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും സുതാര്യമല്ലാതെയുമാണ് ടെണ്ടര്‍ ഉറപ്പിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post