ഡല്‍ഹി: 2016-ല്‍ ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ മാത്രം 141 തീവ്രവാദികളെ വധിച്ചുവെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്. 2012-ല്‍ 67 ഭീകരരേയും 2013-ല്‍ 65 പേരെയുമാണ് വധിച്ചത്. സംസാരത്തേക്കാള്‍ പ്രവൃത്തിയാണ് മികച്ചതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള ഏത് വെല്ലുവിളിയേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദല്‍ബീര്‍ സിങ്.
”സൈന്യത്തിന്റെ പ്രവര്‍ത്തനം ഏറ്റവും യോജ്യവും തീവ്രവും പെട്ടെന്നുള്ളതുമായിരിക്കുമെന്ന് സ്ഥാനമേല്ക്കുമ്പോള് ഞാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷവും അപ്രകാരം തന്നെയാണ് ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തിച്ചത്.”. സേനാ മേധാവി വ്യക്തമാക്കി.
Discussion about this post