ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി ശശികല നടരാജന്‍. ഇന്ന് നടന്ന ചടങ്ങില്‍ എഐഎഡിഎംകെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു.
‘അമ്മ നമ്മള്‍ക്കൊപ്പമില്ല. പക്ഷേ, അടുത്ത 100 വര്‍ഷം നമ്മുടെ പാര്‍ട്ടി തന്നെ തമിഴ്‌നാട് ഭരിക്കും’ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്ത് അണികളോട് ശശികല പറഞ്ഞു. ജയലളിത തെളിച്ചവഴിയെ നയിക്കും. അമ്മയ്ക്ക് പ്രസ്ഥാനമായിരുന്നു ജീവിതം. എനിക്ക് അമ്മയായിരുന്നു എല്ലാം. പാര്‍ട്ടി സ്ഥാനം താന്‍ സ്വപ്‌നം കണ്ടിരുന്നില്ല. എന്നാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമായി. വിതുമ്പി കൊണ്ടായിരുന്നു ശശികലയുടെ വാക്കുകള്‍. ഇതാദ്യമായാണ് ശശികല പൊതുവേദിയില്‍ പ്രസംഗിക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ മുന്നോട്ട് പോകും. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തമിഴ് ജനത മറുപടി നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശശികലയെ കഴിഞ്ഞ ദിവസം എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തിരുന്നു.
Discussion about this post