ഗാന്ധിനഗര്‍: ഗോരക്ഷയുടെ പേരില്‍ ദളിതര്‍ക്ക് മര്‍ദ്ദനമേറ്റ ഉനയിലെ മോട്ട സമാധിയാന പഞ്ചായത്തില്‍ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി പ്രവര്‍ത്തകന്‍. നിലവിലെ സര്‍പഞ്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രഫുല്‍ കോറാത്തിനെ പരാജയപ്പെടുത്തിയ ധഞ്ജിഭായി കോറാത്ത് ബിജെപിയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്. ധഞ്ജിഭായി കോറാത്തിന്റെ അനുകൂലികളാണ് പഞ്ചായത്തില്‍ എട്ടിലെ ആറു വാര്‍ഡിലും വിജയിച്ചത്. പഞ്ചായത്തിലെ ഒരേയൊരു സംവരണവാര്‍ഡും ഗോരക്ഷകരുടെ മര്‍ദ്ദനമേറ്റ ബാലു സര്‍വയ്യയുടെ സ്ഥലവുമായ ആറാം വാര്‍ഡിലും ജയിച്ചത് ബിജെപി അനുകൂലിയായ രമേഷ് സര്‍വയ്യയാണ്.
തെരഞ്ഞെടുപ്പ് പാര്‍ട്ടി അടിസ്ഥാനത്തിലല്ലെങ്കിലും മത്സരിക്കുന്നവര്‍ എതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ സ്വതന്ത്രരോ ആയിരിക്കും . 234 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധഞ്ജിഭായി കോറാത്ത് വിജയിച്ചത്. ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന് തുടക്കം കുറിച്ച താലൂക്കാണ് ഉന. ബിജെപി സര്‍ക്കാരിന് വന്‍ തിരിച്ചടിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞിരുന്നെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയമാണ് നേടിയത്.
Discussion about this post