ഇസ്താംബൂള്‍: തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ പുതുവസ്തരാഘോഷത്തിനിടെ സാന്താക്ലോസിന്റ വേഷത്തിലെത്തിയ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 35 പേര് കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്ക് പരിക്കേറ്റതായും റി?േപ്പാര്‍ട്ടുണ്ട്. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. സാന്താക്ലോസെന്റ വേഷം ധരിച്ചെത്തിയ രണ്ടു പേര് ക്ലബ്ബില്‍ കയറിയ ഉടന്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവ സമയത്ത് ക്ലബ്ബില്‍ എഴുനൂറോളം പേര് ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ അംബാസിഡര്‍ ആന്ദ്രേയ് കര്‍ലോവ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഇസ്താംബൂളിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 10ന് ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post