ജയ്പുര്‍: പുതിയ 500 രൂപയുടേയും 50 രൂപയുടേയും കള്ള നോട്ടുകളുമായി രാജസ്ഥാനില്‍ മൂന്നു പേര് പിടിയിലായി. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയിലെ പെഹാഡിയിലായിരുന്നു സംഭവം. ഇവരില്‍നിന്നും 5,300 രൂപയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തു.
മുഹമ്മദ് നൗഷാദ്, നൂര്‍ മുഹമ്മദ്, ഇക്ബാല്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹിയില്‍നിന്നാണ് ഇവര്‍ക്ക് കള്ളനോട്ടുകള്‍ ലഭിച്ചതെന്ന് പോലീസ് പറയുന്നു.
കള്ളനോട്ടുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഒരു കടയുടമയ്ക്ക് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post