പ്രശസ്ത ഗായകന് യേശുദാസിന് പാദപൂജ ചെയ്യുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഗായകന് എസ്പി ബാല സൂബ്രഹ്മണ്യം. ഋഷിമാരും ഗന്ധര്വ്വന്മാരും തന്റെ കുടുംബത്തെ അനുഗ്രഹിച്ചു എന്ന കുറിപ്പോടെയാണ് യേശുദാസുമായുള്ള സമാഗമം ബാലസുബ്രഹ്മണ്യം പങ്കുവെക്കുന്നത്.
ചെന്നൈ വിജയാ ഗാര്‍ഡന്‍സില്‍ വച്ചാണ് ഇരുവരും വീണ്ടും കണ്ട് മുട്ടിയത്. വേദിയിലെ ഇരിപ്പിടത്തില്‍ തൊഴുകൈയോടെ ഇരിക്കുന്ന യേശുദാസും താഴെ നിലത്ത് ആ പാദങ്ങളില്‍ പൂജ നടത്തുന്ന എസ്പിയും വേറിട്ട കാഴ്ചാനുഭവമായി.
‘സംഗീതജീവിതത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇവിടെ ഗുരുതുല്യരായ മൂന്നുപേര്‍ക്ക് പാദപൂജ നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. ജാനകിയമ്മയും സുശീലാമ്മയും ഹൈദരാബാദിലായതിനാല്‍ എത്താന്‍ പറ്റിയില്ല’- എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്-
[fb_pe url=”https://www.facebook.com/SPB/posts/1280731861984651″ bottom=”30″]
[fb_pe url=”https://www.facebook.com/SPB/posts/1280728921984945″ bottom=”30″]
Discussion about this post