ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ഇന്ന് വിരമിക്കും. ബിസിസിഐ അധ്യക്ഷനെയും, സെക്രട്ടറിയെയും മാറ്റി പുതിയ ഭരണ സമിതിക്ക് വഴി ഒരുക്കിയതും, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ജാതിയും മതവും പാടില്ല, ദേശീയപാതയോരത്തെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ വിലക്കിയതും ഉള്‍പ്പടെയുള്ള സുപ്രധാനമായ നിരവധി വിധികള്‍ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ് വിധിച്ചത്.
എന്നാല്‍ ജഡ്ജി നിയമനവും ആയി ബന്ധപെട്ടു ചീഫ് ജസ്റ്റിസ് ടി എസ്സ് ഠാക്കൂറും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ വിവാദം ആയിരുന്നു. ഠാക്കൂറിന്റെ കാലത്തെ കൊളേജിയും ശുപാര്‍ശകളില്‍ പകുതിപോലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. സുപ്രീംകോടതിയിലെ 44-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജെഎസ് കെഹാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏല്‍ക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ആദ്യ സിഖ് സമുദായ അംഗം ആണ് ജസ്റ്റിസ് ജെഎസ് കെഹാര്‍. 2017 ആഗസ്റ്റ് 28 വരെയാണ് കെഹാറിന്റെ കാലാവധി.
Discussion about this post