ജമ്മു: ദേശീയഗാനം ആലപിക്കുമ്പോഴും നിയമസഭയില്‍ ശബ്ദമുയര്‍ത്തി കശ്മീരില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സി.പി.എം. എംഎല്‍എമാരാണ് പ്രതിഷേധം ഉയര്‍ത്തിയത്. ഇതോടെ ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടയിലാണ് സംഭവം.
ബജറ്റ് സമ്മേളനത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്യാനെത്തിയ ഗവര്‍ണര്‍ എന്‍.എന്‍. വൊഹ്റയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് എംഎല്‍എമാരുടെ ഭാഗത്തുനിന്നുണ്ടായത്. അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ച എംഎല്‍എമാരുടെ പ്രതിഷേധം ദേശീയഗാനം ആലപിക്കുന്ന സമയത്തും തുടര്‍ന്നതോടെയാണ് തന്റെ പ്രസംഗം വെട്ടിച്ചുരുക്കി ഗവര്‍ണര്‍ നിയമസഭ വിടുകയായിരുന്നു.
സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മാപ്പ് പറയണമെന്നന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ദേശീയ ഗാനത്തെ അവഹേളിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ഇത് ലജ്ജാവഹമാണ്.ദേശീയ ഗാനത്തെ അവഹേളിക്കുന്ന സംഭവം ജമ്മു കശ്മീരില്‍ ഇതാധ്യമാണ്. ബി.ജെ.പി എം.എല്‍.എ രവീന്ദ്രര്‍ റെയ്ന പറഞ്ഞു.
ഞങ്ങളിത് നിയമസഭയില്‍ ഉന്നയിക്കും. ദേശീയ ഗാനത്തെ അവഹേളിച്ചവര്‍ അതിന് ഉത്തരം പറയേണ്ടിവരും റാണ പറഞ്ഞു.
Discussion about this post