പനാജി: ഗോവയില്‍ സംശയകരമായ സാഹചര്യത്തില്‍ മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പനാജിയിലാണ് സംഭവം. കാസര്‍കോട് സ്വദേശികളായ ഇല്ല്യാസ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഗോവ പൊലീസിന്റെ പിടിയിലായത്. കര്‍ണ്ണാടകയിലെ മംഗലുരുവില്‍ നടക്കാനിരിക്കുന്ന സലഫി മുസ്ലീങ്ങളുടെ കണ്‍വന്‍ഷനിലേയ്ക്ക് ആളുകളെ കാന്‍വാസ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ പക്കല്‍ നിന്ന് നിരോധിത സംഘടനയുമായി ബന്ധമുളള ലഖുലേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയേത്തുടര്‍ന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
കന്നട ഭാഷയില്‍ പ്രിന്റ് ചെയ്യപ്പെട്ട ലഖുലേഖകളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചിഹ്നവും ഐ.എസ്.ഐ.എസ് ശെയ്താന് എന്നീ വാക്കുകളും ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചത്. ലഖുലേഖകള്‍ പരിശോധിച്ച പൊലീസ് ഇത് ജനുവരി 9 മുതല്‍ 16 വരെ മംഗലുരുവില്‍ നടക്കാനിരിക്കുന്ന സലഫി കണ്‍വന്‍ഷനെ സംബന്ധിച്ചുളളതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇതില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ സംബന്ധിച്ചുളള പരാമര്‍ശം എന്താണെന്ന് വ്യക്തമല്ല. ലഖുലേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍നമ്പരുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കായി ഗോവ മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടു പോയി. സി.ആര്.പി.സി 107, 151 വകുപ്പുകള്‍ പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടുളളതെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post