കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര മന്ത്രിയായേക്കും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും കേന്ദ്ര പദവിയില്‍ പരിഗണിക്കപ്പെടുന്നുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് പദവിയാണ് മുരളീധരനു ലഭിക്കുകയെന്നും ഉന്നത ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ പ്രഖ്യാപിച്ച നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷമാകും പുതിയ പദവികളെന്നാണ് വിവരം. കേന്ദ്രമന്ത്രി സ്ഥാനത്തേക്കു മുരളിയുടെ പേരും പരിഗണനയില്‍ ഉണ്ട്. കൂടുതല്‍ സാധ്യത കുമ്മനത്തിനാകുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റുമ്പോള്‍ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയും നടക്കും. സുരേഷ് ഗോപി, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്, കെ.പി. ശ്രീശന്, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ സംസ്ഥാന നേതൃത്വത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ധാരണയായിട്ടില്ല. ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post