ലഖ്നൗ: സമാജ്വാദി പാര്‍ട്ടി എംഎല്‍എ ഇര്ഫാന് സോളങ്കിയുടെ അംഗരക്ഷകനായ ഗുലാം ജിലാനിയുടെ അക്കൗണ്ടില്‍ 100 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി. അക്കൗണ്ടില്‍ 100 കോടി കണ്ട് അത്ഭുതപ്പെട്ട ജിലാനി വിവരം എംഎല്‍എ യെ അറിയിച്ചു. എംഎല്‍എ ജില്ലാ മജിസ്ട്രേറ്റിനെയും വിവരം അറിയിച്ചിട്ടുണ്ട്.
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ ബാക്കിയുള്ള പണം കണ്ട് ജിലാനി ഞെട്ടിയത്. നോട്ട് നിരോധനത്തിനു ശേഷം ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ല. വിഷയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഇര്ഫാന് സോളങ്കി വ്യക്തമാക്കി.
Discussion about this post