ഡല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അണ്ണാ ഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ട എംപി ശശികലയും, തമിഴ് തെലുങ്കു യുവശക്തി എന്ന സന്നദ്ധ സംഘടനയും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജയലളിതയുടെ മെഡിക്കല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല എന്നും മരണം ദുരൂഹമാണെന്നും രാജ്യസഭാ അംഗമായ ശശികല ആരോപിച്ചിരുന്നു. ആരേയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല, മൃതദേഹത്തില്‍ എംബാം ചെയ്തതിന്റെ അടയാളങ്ങള്‍ വ്യക്തമായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്നും ശശികല പുഷ്പ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതക്കുറവൊന്നും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്ന് നിരീക്ഷിച്ച കോടതി, ഇക്കാര്യത്തില്‍ ശശികല പുഷ്പയ്ക്ക് വ്യക്തിപരമായ താല്പര്യങ്ങളുള്ളതായും പറഞ്ഞു.
Discussion about this post