ഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ. ബിജെപി വിചാരിച്ചാല്‍ മമതയ്ക്ക് ഇന്ത്യയില്‍ യാത്ര ചെയ്യാനാകില്ലെന്ന് വിജയവര്‍ഗീയ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചാല്‍ മമത ബാനര്‍ജിക്ക് ഡല്‍ഹിയില്‍ കാലു കുത്തനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനെതിരെ പ്രതികരിക്കവെയായിരുന്നു വിജയവര്‍ഗീയയുടെ പ്രസ്ഥാവന.
പശ്ചിമബംഗാളില്‍ തൃണമൂലിന്റെ അത്ര ശക്തരല്ല ബിജെപിയെങ്കിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഞങ്ങള്‍ ശക്തര്‍ തന്നെയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹിയില്‍ കാലുകുത്തിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചാല്‍ അവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് വിജയവര്‍ഗീയ പറഞ്ഞു. തൃണമൂല്‍ മര്യാദയ്ക്കിരുന്നില്ലെങ്കില്‍ ഞങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നും വിജയവര്‍ഗീയ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ സുദീപ് ബന്ധോപാധ്യയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സ് ആക്രമിച്ചത്.
Discussion about this post