മുംബൈ : മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലും ബിജെപിയ്ക്ക് മികച്ച വിജയം . നാഗ്പൂര്‍ , ഗോണ്ടിയ ജില്ലകളിലെ 11 മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു .
11 നഗരസഭകളില്‍ ഏഴിലും ബിജെപി മുന്നിലാണ. കോണ്‍ഗ്രസ് രണ്ടിടത്തും മറ്റുള്ളവര്‍ രണ്ട് സ്ഥലങ്ങളിലും മുന്നിലാണ്. രാം ടെക്കില്‍ ആകെയുള്ള 17 സീറ്റുകളില്‍ 13 ഉം ബിജെപി നേടി. ഇവിടെ കോണ്‍ഗ്രസിനും ശിവസേനയ്ക്കും ഈരണ്ട് സീറ്റുകള്‍ ലഭിച്ചു. ബിജെപി-102, ശിവസേന-13, കോണ്‍ഗ്രസ്-58, എന്‍സിപി-23 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില.
ഗോണ്ടിയയില്‍ 18 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ എസ് സി പി 7 സീറ്റുകളില്‍ മുന്നിലാണ് . കോണ്‍ഗ്രസ് 9 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. സയനോറില് ആകെയുള്ള 20 സീറ്റുകളില്‍ 14 ലും ബിജെപിയാണ് മുന്നില്‍ . ഉമ്രേഡിലെ 25 സീറ്റുകളില്‍ 19 ലും ബിജെപി മുന്നില്‍ നില്ക്കുന്നു.
ക്രൈസ്റ്റ് കൗണ്‍സിലില്‍ ആകെയുള്ള 17 സീറ്റുകളില്‍ 15 ലും ബിജെപി വിജയത്തിലേക്ക് നീങ്ങുകയാണ് . കടോലില്‍ വിദര്‍ഭ മജയാണ് മുന്നില്‍. നാര്ഖേഡിലും തിരോദയിലും എന്‍ സി പി യാണ് മുന്നില്‍ മൊഹാപയിലും കമലേശ്വറിലും കോണ്‍ഗ്രസ് മുന്നിട്ട് നില്ക്കുന്നു.
Discussion about this post