ഗാന്ധിനഗര്‍: ഇന്ത്യയുടെ വികസനത്തിന് ധീരമായ തീരുമാനങ്ങള്‍ ആവശ്യമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ ചരിത്രപരമായ തീരുമാനമെന്നാണ് ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. നോട്ട് പിന്‍വലിക്കല്‍ നമ്മുടെ ഇപ്പോഴത്തെ ജീവതത്തെ മാത്രമല്ല ഭാവി ജീവിതത്തെയും ഗുണകരമായി ബാധിക്കും. നല്ല തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആദ്യം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉല്‍പ്പന്ന സേവന നികുതിയുമായി ബന്ധപ്പെട്ട പ്രധാന തര്‍ക്കങ്ങള്‍ പരിഹരിച്ച് കഴിഞ്ഞു. ഇനി ചില പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാനുണ്ട്. അത് വൈകാതെ തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നോട്ട് പിന്‍വലിക്കല്‍ തീരുമാനവും ഉല്‍പ്പന്ന സേവന നികുതിയും ഈ വര്‍ഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്ത് പകരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Discussion about this post