ഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടുമെത്ത ഉണ്ടാക്കിയ ഇ-കൊമേഴ്‌സ് കമ്പനി ആമസോണ്‍ മാപ്പു പറയണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കാനഡയില്‍ ആമസോണ്‍ കമ്പനി ഇന്ത്യന്‍ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടി വില്‍ക്കുന്നതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.
ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ഉത്പന്നങ്ങള്‍ ആമസോണ്‍ പിന്‍വലിക്കണം. അല്ലാത്തപക്ഷം ആമസോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്നും ട്വിറ്ററില്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ആമസോണ്‍ കമ്പനിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടു. കാനഡയില്‍ ആമസോണ്‍ ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ചവിട്ടികള്‍ വില്‍ക്കുന്നത് ഒരു ട്വിറ്റര്‍ ഉപഭോക്താവ് സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് നടപടി.
Discussion about this post