ലാഹോര്‍: പാകിസ്ഥാന് ഇന്ത്യ ജലം നിഷേധിച്ചാല്‍ ഇന്ത്യയിലെ നദികള്‍ ഇന്ത്യാക്കാരുടെ ചോരപ്പുഴയായി ഒഴുകുമെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സെയ്ദിന്റെ ഭീഷണി. ഇതിന് കശ്മീര്‍ ഭീകരര്‍ തന്നെ മതിയായ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണെന്നും കശ്മീര്‍ പ്രദേശങ്ങളായ അഖ്‌നൂറും ഉറിയുമെല്ലാം ഇതിന് ഉദാഹരണമാണെന്നും ഹാഫീസ് സെയ്ദ് വ്യക്തമാക്കി. കശ്മീരിനൊപ്പമാണ് തങ്ങളുടെ നിലപാടെന്നും കശ്മീരിനെ മോചിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ പൂര്‍ണ്ണമാകില്ലെന്നും പറഞ്ഞു. കശ്മീര്‍ മുസ്‌ളീങ്ങളായ 650,000 പേരുടെ മരണത്തിന് ഉത്തരവാദികള്‍ ഇന്ത്യന്‍ സൈന്യമാണെന്നും ഇതിന് കശ്മീര്‍ മുജാഹിദ്ദീനുകള്‍ തന്നെ മറുപടി നല്‍കിക്കൊണ്ട് ഇരിക്കുകയാണെന്നും പറഞ്ഞു.
അഖനൂറിലും ഉറിയിലും മറ്റു പ്രദേശങ്ങളിലും ഇന്ത്യയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മറുപടി ഇതാണെന്നും പറഞ്ഞു. ഫൈസലാബാദിലെ കശ്മീര്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുമ്പോഴാണ് സയീദ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയത്. മുജാഹിദ്ദീനുകള്‍ ഇന്ത്യയെ തകര്‍ക്കുമെന്നും അവരുടെ ലക്ഷ്യങ്ങളില്‍ ഇന്ത്യയ്ക്ക് തടയാനാകില്ലെന്നും പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താന്‍ തനിച്ചല്ല. ബലൂച് ജനതയും പാകിസ്ഥാനിലെ മറ്റുള്ളവരും ഒപ്പമുണ്ട്. ബലോച് നേതാവ് ഷാഹ്‌സിന്‍ ബുഗ്തി തന്നോടൊപ്പം കൈ കോര്‍ത്തിട്ടുണ്ടെന്നും ഹാഫീസ് പറഞ്ഞു. ഈ റാലിക്ക് തങ്ങള്‍ പിന്തുണ നല്‍കുന്നതിന് തന്നെ കാരണം കശ്മീരി ജനതയാണെന്ന് ജംഹുരി വതന്‍ പാര്‍ട്ടി തലവന്‍ ബുഗ്തിയും പറഞ്ഞു. കശ്മീര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ബലൂചി യുവാക്കളാണ് തയ്യാറായി നില്‍ക്കുന്നതെന്നും ഹാഫീസിന്റെ നിര്‍ദേശങ്ങള്‍ക്കായിട്ടാണ് കാത്തുനില്‍ക്കുന്നതെന്നും അവര്‍ കശ്മീരിനെ മോചിപ്പിക്കുമെന്നും ബുഗ്തി പറഞ്ഞു.
Discussion about this post