ഡല്‍ഹി: കേരളത്തില്‍ നിന്നും കാണാതായവര്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ നാംഗര്‍ഹാറിലെ ഐഎസ് ക്യാമ്പിലാണ് ഇവര്‍ ഇപ്പോഴുള്ളത്. പലസമയങ്ങളിലായി സംസ്ഥാനത്തു നിന്നും നാടുവിട്ട് പോയ മുപ്പതോളം ആളുകളാണ് ഇപ്പോള്‍ ഭീകരപരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പം കേരള വിഭാഗം തലവന്‍ ഷാജീര്‍ മംഗളാസ് സെരി അബ്ദുല്‍ ലാ എന്നയാളും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. വിവിധ രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം ഐഎസ് ഭീകരരാണ് ഇവിടെ പരിശീലനം നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2016 മെയ് ജൂണ്‍ മാസങ്ങളിലാണ് കേരളത്തെ നടുക്കി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവതികളും യാവാക്കളും അടങ്ങുന്ന് നിരവധിയാളുകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കഴിഞ്ഞദിവസമാണ് കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്് പുറത്തുവന്നത്. ആക്രമണത്തിനായി ഫേസ്ബുക്കിലൂടെ പെട്രോള്‍ ബോംബ് നിര്‍മ്മാണത്തിനായുള്ള പരിശീലനവും നല്‍കിയിട്ടുള്ളതായും വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ പോസ്റ്റിന്റെ ഉറവിടം അഫ്ഗാനാണെന്ന് അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇയാള്‍ തന്നെയാകാം മലയാളികളേയും ഈ പ്രവശ്യയിലേക്ക് എത്തിച്ചതെന്നും സംശയിക്കുന്നു. അറബ് രാജ്യങ്ങള്‍ വഴിയാണ് മിക്ക ആളുകളും അഫ്ഗാനിലേക്ക് യാത്രയായത്. ഇസ്ലാമിക ആശയങ്ങളെ വിമര്‍ശിച്ച ഇ എ ജബ്ബാറിനെ പോലെയുള്ളവരും സംഘ പരിവാറുമാണ് തങ്ങളുടെ ആദ്യ ഇരകളെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷാജീര്‍ പറഞ്ഞിരുന്നു. ഇല്ലാതാക്കേണ്ടവരുടെ പട്ടികയില്‍ ഇസ്‌ളാമിനെ വിമര്‍ശിച്ച ചില മാധ്യമ പ്രവര്‍ത്തകരും ഉള്ളതായും വ്യക്തമാക്കിയിട്ടുണ്ട്. ജിഹാദിനെ നിരുത്സാഹപ്പെടുത്തുന്ന കപട പണ്ഡിതന്മാര്‍ക്ക് ചെവി കൊടുക്കരുതെന്നും ഷാജിര്‍ മംഗളാസ് സെരി പറയുന്നു. ഫേസ്ബുക്കിലൂടെ താന്‍ അനേകര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ടെന്നും തനിക്ക് അയച്ചവരുടെയെല്ലാം റിക്വസ്റ്റ് സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
തെറ്റു തിരുത്തി തിരികെ എത്തിയില്ലെങ്കില്‍ മയ്യത്തു പോലും കാണേണ്ടെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇവരെ കാണാതായതിന് തൊട്ടുപിന്നാലെ ലഭിച്ച വാട്‌സാപ്പ് സന്ദേശമാണ് ഇവര്‍ ഐഎസില്‍ ചേര്‍ന്നതായുള്ള സംശയം നല്‍കിയത്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് കടന്നതായി സംശയിച്ചിരുന്നെങ്കിലും അവിടങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളാകാം അഫ്ഗാനിലേക്ക് മാറ്റുന്നതിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post