ഡല്‍ഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മിക്ക കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും നടപ്പാക്കിയത് നെഹ്റു കുടുംബാംഗങ്ങളുടെ പേലിലെന്ന് കാണിച്ച് സോഷ്യല്‍ മീഡിയ പ്രചരണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 650 പദ്ധതികളാണ് നെഹ്ഖു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നി പ്രധാനമന്ത്രിമാരുടെ പേരില്‍ നടപ്പാക്കിയതെന്നാണ് കണ്ടെത്തല്‍. അതേ സമയം രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പേരില്‍ നടപ്പാക്കിയത് നാല് പദ്ധതികളും. ഗാന്ധിജിയുടെ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് അസഹിഷ്ണുതയുള്ളവരാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് പദ്ധതികള്‍ക്ക് പേര് നല്‍കുന്നതിലെ വിവേചനം ചര്‍ച്ചയാകുന്നത്.
അമ്പേദ്ക്കറിന്റെ പേരില്‍ വെറും നാല് പദ്ധതികളാണ് ആവിഷ്ക്കരിച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പേരില്‍ വെറും രണ്ടു പദ്ധതികള്‍
പട്ടേല്‍ ,വാജ്പേയി എന്നിവരുടെ പേരില്‍ ഓരോ പദ്ധതികള്‍ എന്നിങ്ങനെയാണ് പോയ സര്‍ക്കാരുകള്‍ പദ്ധതികള്‍ക്ക് പേര് നല്‍കിയത്. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ പല പദ്ധതികള്‍ക്കും ദീനദയാല്‍ ഉപാധ്യായ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജയപ്രകാശ് നാരായണ്‍, അംബേദ്കര്‍ എന്നി നേതാക്കളുടെ പേരുകളാണ് നല്‍കിയതെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post