കോട്ടയം: സിപിഎം ദളിത് പീഡനത്തിനെതിരെ കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം. ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്.) ആണ് ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
സി.പി.എമ്മും എസ്.എഫ്.ഐ.യും ദളിത് പീഡനം നടത്തുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ബി.എസ്.പി. ജില്ലാ കമ്മിറ്റിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post